നിത്യഹരിത 'റോമിയോ' ആയി നാഗാർജുന

തെലുങ്ക് ചിത്രം 'ദേവദാസി'ലെ പുതിയ ഗാനത്തിന്റെ വിഡിയോ എത്തി. 'ഹേയ് ബാബു' എന്നഗാനത്തിന്റെ വിഡിയോയാണ് എത്തിയത്. ലൊക്കേഷൻ കാഴ്ചകൾ ഉൾപ്പെടുത്തിയാണു വിഡിയോ.

രാമജോ ഗയ്യ ശാസ്ത്രികളുടെ വരികൾക്ക്  മണി ശർമയാണു ഈണം പകർന്നിരിക്കുന്നത്. കാർത്തികും രമ്യ ബെഹ്റയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വർഷങ്ങൾക്കിപ്പുറം  മണിശർമ സംഗീതം നൽകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്ക് സംഗീതത്തിലെ രാജാവാണ് മണിശർമ. അതുകൊണ്ടു തന്നെ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റാകുമെന്നാണ് ആരാധകരുടെ അഭിപ്രായം. 

നാനി, ആകാംക്ഷ സിങ്, രശ്മിക മന്ദാന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശ്രീറാം അദിത്യയാണു സംവിധാനം.