പാട്ടിനേക്കാൾ കത്രീന ഹോട്ടായത് അണിയറയിൽ; ഐറ്റം ഡാൻസിന്റെ മേക്കിങ് വിഡിയോ

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാനി'ലെ 'സുരയ്യ' എന്ന ഗാനത്തിന്റെ സോങ് ടീസർ. ഇന്നലെ എത്തിയ ടീസർ മണിക്കൂറുൾക്കം തന്നെ നിരവധി പേരാണ് കണ്ടത്. സോങ് ടീസറിനു പിന്നാലെ ഗാനത്തിന്റെ മേക്കിങ് വിഡിയോ കൂടി പുറത്തുവിടുകയാണ് അണിയറ പ്രവർത്തകർ. 

കത്രീനയുടെ ഐറ്റം ഡാൻസ് ആണ് ഗാനത്തിന്റെ ഹൈലൈറ്റ്. പ്രഭുദേവയാണു ഡാൻസ് കൊറിയോഗ്രാഫി. ആമിർ ഖാനെയും കത്രീനയെയും പ്രഭുദേവ ഡാൻസ് പഠിപ്പിക്കുന്നതും ചിത്രീകരണ സമയത്തെ രസകരമായ സംഭവങ്ങളുമാണു വിഡിയോയിൽ ഉള്ളത്. 

ഗാനത്തിന്റെ ടീസറിൽ കണ്ടതിലും കൂടുതൽ ഹോട്ടാണ് മേക്കിങ് വിഡിയോയിൽ കത്രീന എന്നാണു പലരുടെയും കമന്റുകൾ. ശ്രേയാ ഘോഷാലും വിശാൽ ഡെഡ്‌ലാനിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെതാണു വരികൾ. ആമിർ ഖാൻ, കത്രീന കെയ്ഫ്, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവംബറിൽ തീയറ്ററുകളിലെത്തും.