പ്രണയ വര്‍ണം ചാലിച്ച് ഷാരൂഖിന്റെ സീറോ; ആദ്യഗാനം തരംഗം

ഷാരുഖ് ഖാൻ നായകനാകുന്ന സീറോയിലെ ആദ്യഗാനം എത്തി. മേരനാം തൂ എന്ന ഗാനമാണു എത്തിയത്. മനോഹരമായ പ്രണയഗാനമാണ് മേരാ നാം തൂ. 

പ്രണയത്തിന്റെ വർണം ചാലിച്ച് എത്തുകയാണ് ഷാരൂഖ് ഖാൻ. അതിസുന്ദരിയായി എത്തുകയാണ് അനുഷ്ക ശർമ. ഷാരൂഖിന്റെ പ്രണയവും അനുഷ്കയുടെ അനുപമ ലാവണ്യവും ഗാനരംഗങ്ങൾക്കു മാറ്റു കൂട്ടുന്നുണ്ട്. 

ബോളിവുഡ് കാത്തിരിക്കുന്ന സീറോയിലെ ആദ്യ ഗാനം അവതരിപ്പിക്കുന്നു എന്ന കുറിപ്പോടെയാണു ഗാനം എത്തിയത്. അഭയ് ജോധാപർക്കർ ആണു ഗാനം ആലപിച്ചിരിക്കുന്നത്. ഇർഷാദ് കാമിലിന്റെ വരികൾക്ക് അജയ് അതുലിന്റെ സംഗീതം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.