Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി രൺവീർ സിങ്- സാറാ ഡാൻസ്; മണിക്കൂറിൽ കണ്ടതു ലക്ഷങ്ങൾ

ranveer sara

രൺവീർ സിങ്ങും സാറാ അലിഖാനും ഒരുമിച്ചെത്തുന്ന സിമ്പയിലെ ആദ്യഗാനം തരംഗമാകുന്നു. റിലീസ് ചെയ്തു മൂന്ന് മണിക്കൂറുകൾക്കകം പത്തുലക്ഷം പേരാണ് യുട്യൂബിൽ ഗാനം കണ്ടത്. നിലവിൽ ഒന്നരക്കോടിയോളം പേർ ഗാനം യുട്യൂബിൽ കണ്ടു. 

മികച്ച  പ്രതികരണമാണു ആംഖ് മേരിയുടെ പുതിയ പതിപ്പിന്  സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഷാബിർ അഹമ്മദിന്റെതാണു വരികൾ. തനിഷ്ക് ബാഗ്ജിയുടെ സംഗീതം. നേഹ കക്കാർ, മിൽക സിങ്, കുമാർ സാനു എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. രൺവീർ സിങ്, സാറ അലിഖാൻ, അശുതോഷ് റാണ, സിദ്ധാർഥ് യാദവ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സിമ്പ. സാറയുടെ ഡാൻസ് കരിഷ്മ കപൂറിനെ ഓർമിപ്പിക്കും വിധമാണെന്നാണു ചിലരുടെ കമന്റ്. ഗോവിന്ദ- കരിഷ്മ ജോഡി പോലെയാണ് രൺവീറും- സാറയും. ഈ വർഷത്തെ ഏറ്റവും മികച്ച ഡാൻസ് നമ്പറാണ് ഈ ഗാനമെന്ന വിലയിരുത്തലുകളു ഉണ്ട്. 

തൊണ്ണൂറുളിലെ ഹിറ്റ് ഗാനം ആംഖ് മേരി എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണു ഗാനം. തേരേ മേരെ സപ്നേ എന്ന ചിത്രത്തിലേതാണു ഗാനം. രോഹിത് ഷെട്ടിയുടെ കൊറിയോഗ്രാഫി ഗാനത്തെ മികച്ചതാക്കുന്നുണ്ട്. രൺവീറിന്റെയും സാറാ അലിഖാന്റെയും ഡാൻസ് ആണ് ഹിറ്റ് ചാർട്ടിലേക്ക് ആംഖ്മേരിയുടെ പുതിയ പതിപ്പിനെ നയിക്കുന്നത്. 

'പാർട്ടി സീസണിലെ പാർട്ടി ഗാനം, അതാണ് ഇത്' എന്ന കുറിപ്പോടെയാണു കരൺ ജോഹർ വിഡിയോ പങ്കു വച്ചത്. മൂന്ന് മിനിറ്റു ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ പശ്ചാത്തലവും ഒരു മികച്ച പെപ്പി റൊമാന്റിക് ഡാൻസിനു ചേരും വിധമാണ്.  തികഞ്ഞ ആത്മവിശ്വാസത്തിലും പ്രസരിപ്പിലും സാറ എത്തുന്നു എന്നതാണു ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. കുമാർ സാനുവിന്റെ ആലാപനവും ഗാനത്തിനു മിഴിവേകുന്നു. 

തെലുങ്കു ചിത്രം ടെമ്പറിന്റെ റീമേക്ക് ആണ് സിമ്പ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 28ന് തീയറ്ററിലെത്തും.