Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ലുക്കിൽ ശിവകാർത്തികേയൻ; കയ്യടി നേടി പാട്ട്

004

ശിവകാർത്തികേയൻ നായകനാകുന്ന കനായിലെ പുതിയ ഗാനം എത്തി. സാവൽ എന്ന ഗാനമാണ് എത്തിയത്. ദിപു നൈനാൻ തോമസ്, അരുൺ രാജ കാമരാജ്, റാബിറ്റ് മാക് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻ രാജനും റാബിറ്റ് മാക്കും ചേർന്നാണു വരികൾ.

വനിത ക്രിക്കറ്റാണു ചിത്രത്തിന്റെ പ്രമേയം. ക്രിക്കറ്റിന്റെ മുഴുവൻ ആവേശവും ആവാഹിച്ചാണു പുതിയ ഗാനം എത്തുന്നത്. ശിവ കാർത്തികേയയൻ വ്യത്യസ്തമായ ലുക്കിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ചിത്രത്തിലെ ഒരുഗാനം ആലപിച്ചിരിക്കുത് ശിവകാർത്തികേയന്റെ മകളാണ്. ഈ ഗാനം നേരത്തെ യൂട്യൂബിൽ തരംഗമായിരുന്നു. അരുണ്‍ രാജ കാമരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം പകർന്നിരിക്കുന്നത് ദിപു നൈനാൻ തോമസ് ആണ്. 

ഐശ്വര്യ രാജേഷാണു ചിത്രത്തിലെ നായിക. സത്യരാജ്, ധർശന്‍, ഇളവരശ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.