Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോപി സുന്ദര്‍ വീണ്ടും കോപ്പിയടി വിവാദത്തിൽ: ഇത്തവണ ജയറാം ചിത്രത്തിലെ പാട്ട്

gopi-sunder-song-similarity

സത്യ എന്ന ചിത്രത്തിൽ ഗോപി സുന്ദർ ഈണമിട്ട 'ഞാൻ നിന്നെ തേടി വരും' എന്ന ഗാനം കോപ്പിയടി വിവാദത്തിൽ. ഇൗ പാട്ടിന് വിക്രം നായകനായ തമിഴ് ചിത്രം ഇരു മുഗനിലെ 'ഹെലേന' എന്ന ഗാനത്തിനോട് സാമ്യമുണ്ടെന്നാണ് പ്രേക്ഷകരുടെ വാദം. യുട്യൂബിലുള്ള പാട്ടിനു താഴെ വന്ന കമന്റുകളിൽ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നതും ഇതു തന്നെ.  ബി.െക.ഹരിനാരായണനാണ് ഇൗ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് അഭയ ഹിരൺമയി ആണ്. അടുത്തിടെ അന്തരിച്ച ദീപന്‍ സംവിധാനം ചെയ്ത ചിത്രമാണ് സത്യ. 

രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പാർവ്വതിയാണ് ചിത്രത്തിലെ നായിക. ലീലയിൽ നിന്നു വ്യത്യസ്തമായി മോഡേൺ ലുക്കിലെത്തുന്ന പാർവ്വതിയും സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയറാമും ആടിപ്പാടുന്ന പ്രണയ ഗാനം ഇതിനോടകം കുപ്രസിദ്ധി നേടിക്കഴിഞ്ഞു. ഹെലേന എന്ന ഗാനത്തിന് ഫെറ്റി വാപ് എന്ന റാപ് ഗായകന്റെ ട്രാപ് ക്വീന്‍ എന്ന ഗാനത്തിന്റെ ഈണവുമായി സമാനതയുണ്ടെന്നത് മറ്റൊരു വസ്തുത. ഇതിനു മുമ്പും പല വട്ടം ഗോപി സുന്ദർ കോപ്പിയടി വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. 

Your Rating: