അനുഭൂതിയായ് ‘ശ്യാമസന്ധ്യ’

സംഗീതദിനത്തിൽ ‘ശ്യാമസന്ധ്യ’ അക്ഷരനഗരിക്കു നൽകിയത് അതുല്യാനുഭൂതി. ആത്മ സിംഫണിയുടെ നേതൃത്വത്തിലുള്ള എഴാമതു സംഗീതദിനാഘോഷത്തിൽ സംഗീതസംവിധായകൻ ശ്യാമിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ പഴയ പാട്ടുകളുടെ ഓർമകൾ വീണ്ടുമെത്തിച്ചു. 

സംഗീത സംവിധായകൻ ശ്യാം

മുഖ്യാതിഥിയായ സംവിധായകൻ സത്യൻ അന്തിക്കാട് ശ്യാമിന്റെ ഓരോ ഗാനങ്ങളുടെ പിറവിയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമ പങ്കിട്ടു. സംഗീതസംവിധായകൻ ബെന്നി ജോൺസൺന്റെ നേതൃത്വത്തിൽ എഴോളം പിന്നണി ഗായകരും ഇരുപതിൽ പരം കലാകാരന്മാരുടെ ഓർക്കസ്ട്രയും  ചേർന്നാണ് അവതരിപ്പിച്ചത്. 

കലാരംഗത്തു സമഗ്ര സംഭാവന നൽകിയ പി.എസ്. ശങ്കുണ്ണി, പി.ആർ. ഹരിലാൽ, ഡോ. വി.എൽ. ജയപ്രകാശ്, സി.സി. അശോകൻ എന്നിവരെ ആദരിച്ചു. സിനിമ–സീരീയൽ നടി മഞ്ജു സുനിച്ചന്‍, സംഗീതജ്ഞന്‍ എസ്. ഹരിഹരന്‍, ജി.എൻ. മധു എന്നിവർക്ക് ആത്മ അവാർഡ് സമ്മാനിച്ചു.