പാട്ടു പാടി ഗോകുൽ സുരേഷ്, നൃത്തമാടി മഹിമയും

കോളജുകളെ ആസ്പദമാക്കിയൊരു ചിത്രം വന്നാൽ ഉറപ്പിക്കാം അതിലൊരു ഡാൻസ് നമ്പർ കാണുമെന്ന്. അതും കോളജ് ഓഡിറ്റോറിയത്തില്‍ നിന്നുള്ളൊരു ഡാൻസ്‍. മാസ്റ്റർ പീസ് എന്ന ചിത്രത്തിലുമുണ്ട് അത്തരമൊരു രംഗം. മധുമൊഴി രാധേ എന്ന പാട്ട് മധു ബാലകൃഷ്ണനാണ് പാടിയത്. സംഗീതം ദീപക് ദേവിന്റേതാണ്. വരികൾ ഹരിനാരായണനാണു കുറിച്ചത്.

ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പാട്ടിനൊപ്പം മഹിമ നമ്പ്യാർ നൃത്തം ചെയ്യുകയാണ്. ഒരു സെമി ക്ലാസിക്കൽ ഡാൻസ് ആണിത്. മഹിമയുെട നൃത്തവും പാട്ടും മനോഹരമാണ്. അതിഥിയായി ഉണ്ണി മുകുന്ദൻ പൊലീസ് ലുക്കിലുമെത്തുന്നു പാട്ടിൽ. 

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഉദയകൃഷ്ണയുടേതാണ്.