Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജി പാപ്പനായി ഡാൻസ് ചെയ്ത് നിക്കോളും സൊണാലും: വിഡിയോ കാണാം

team-naach-shaji-pappan-dance

സിനിമയിൽ ഒരു പാട്ടിലോ ഒരു രംഗത്തിലോ സാന്നിധ്യമുള്ളെങ്കിലും ചിലരോട് പ്രേക്ഷകര്‍ക്കൊരു പ്രത്യേക ഇഷ്ടം തോന്നും. ആ ഇഷ്ടം നേടിയവരാണ് ഈ പെൺകുട്ടികള്‍. ആട് എന്ന ജയസൂര്യ ചിത്രത്തിലെ ഡാൻസ് നമ്പറിലൂടെ ശ്രദ്ധിക്കപ്പെട്ട സൊണാൽ ദേവ്‍രാജും നിക്കോളും. ആടിലെ പാട്ടിനൊപ്പം ഷാജി പാപ്പന്റെ വസ്ത്രമണിഞ്ഞ് ഇവർ നൃത്തം ചെയ്യുന്ന പുതിയ വിഡിയോയും തരംഗമായി. ചുവപ്പും കറുപ്പും നിറത്തിലുള്ള ഷാജി പാപ്പൻ മുണ്ടും കറുത്ത ഷര്‍ട്ടുമണിഞ്ഞ് സ്റ്റൈൽ ലുക്കിലുള്ള ഡാൻസ് കാണാൻ ഏറെ ഭംഗിയാണ്. 

ഉത്തരേന്ത്യൻ സുന്ദരിമാരെ പോലെ വസ്ത്രം ധരിച്ചാണ് ആടിലെ പാട്ടിൽ ഇവർ കളിച്ചത്. പുതുമയുള്ള നൃത്തച്ചുവടുകളും പാട്ടിന്റെ രസകരമായ താളവും പിന്നെ ഷാജി പാപ്പനും ചേര്‍ന്ന വിഡിയോ വലിയ ആരവമാണു തീയറ്ററിലുണ്ടാക്കിയത്.  ആ നൃത്തം പുതിയ ലുക്കിൽ അവതരിപ്പിക്കുമ്പോഴും അങ്ങനെ തന്നെയാണു പ്രേക്ഷക പ്രതികരണം. ടീം നാഷ് എന്ന യുട്യൂബ് അക്കൗണ്ടിൽ ഇവർ നിറയ്ക്കുന്ന നൃത്തച്ചുവടുകൾക്കു വലിയ ആരാധകവൃന്ദമാണ്. എല്ലാത്തരം നൃത്തശൈലികളും ഇവർ പിന്തുടരാറുണ്ട്. തരംഗമായ ഗാനം ജിമ്മിക്കി കമ്മലിനോടൊത്തു കളിച്ച നൃത്തമാണു ഇവർക്കു സിനിമയിൽ അവസരമൊരുക്കിയത്.