Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലൻ ലുക്കിൽ ഷാജി പാപ്പൻ: ആടിലെ വടംവലി ഗാനം എത്തി

shaji-pappan-vadam-vali-song

ഷാജി പാപ്പന്റെ എല്ലാമെല്ലാമാണ് വടംവലി. വടംവലിച്ച് നടുവൊടിഞ്ഞിട്ടുണ്ടെങ്കിലും കളി നിർത്താനൊന്നും പാപ്പൻ തയ്യാറല്ല. ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിൽ പ്രേക്ഷകരെ ഏറ്റവും ഹരംപിടിപ്പിച്ചതും ഇവരുടെ വടംവലി ഭ്രാന്ത് തന്നെ. ആട് 2വിൽ ഷാജി പാപ്പനും സംഘവും വടംവലിയുടെ ഹരത്തിൽ തിമിര്‍ത്താടിയ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. കാലന്റെ വേഷത്തിൽ വടംവലിക്കാനെത്തിയെന്ന പാപ്പനും മണ്ടത്തരങ്ങൾ മാത്രം പറയുന്ന അദ്ദേഹത്തിന്റെ കൂട്ടുകാരും അവരുടെ ഉള്ളിലെ മത്സരവീര്യമെന്തെന്ന് പറയുന്ന പാട്ടും കൂടിയായപ്പോൾ സംഗതി കലക്കി. 

'ആടെടാ ആട്ടം നീ' എന്ന പാട്ട് പാടിയതും ഈണമിട്ടതും ഷാൻ റഹ്മാനാണ്. വരികൾ മനു മഞ്ജിത് ആണ് എഴുതിയത്. പാട്ടിന്റെ ഈണവും വരികളും ആലാപനവും അതിനൊപ്പമുള്ള രംഗങ്ങളും ഒരുപോലെ രസകരമായതിനാൽ യുട്യൂബിൽ ഹിറ്റ് ആയി വിഡിയോ. വിഡിയോ ആവർത്തിച്ചു കണ്ടിരുന്നുപോകും പ്രേക്ഷകർ. ഒരു ലക്ഷത്തോളം ആളുകളാണ് ഇതുവരെ ഇന്നലെ യുട്യൂബിലെത്തിയ പാട്ട് കണ്ടത്. മിഥുൻ മാനുവേൽ സംവിധാനവും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവ്വഹിച്ച ആട് ഒന്നാം ഭാഗത്തിലേയും രണ്ടാം ഭാഗത്തിലേയും പാട്ടുകളും പശ്ചാത്തല സംഗീതവും ഇതുപോലെ തരംഗമായിരുന്നു.