സദാ ഗിത്താറും കയ്യിലേന്തി നടക്കുന്ന ആദിയായി, പ്രണവ് മോഹൻലാൽ വെള്ളിത്തിരയിൽ ആദ്യ ചുവടുറപ്പിക്കുകയാണ്. ആദിയിലെ ആദിയായി എത്തിയ പ്രണവിന് സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ല അസ്സലായി ഗിത്താർ വായിക്കാനറിയാം. അഭിനയിക്കാൻ േവണ്ടി മാത്രം ഗിത്താർ പിടിക്കുന്നൊരാളല്ല പ്രണവ് എന്ന്. താരം കൂട്ടുകാർക്കൊപ്പം ഗിത്താർ വായിക്കുന്ന വിഡിയോ പുറത്തായി. സമൂഹമാധ്യമത്തിൽ പ്രണവ് മോഹൻലാലിന്റെ ആരാധകർ തുടങ്ങിയ പേജിലാണ് വിഡിയോ എത്തിയത്.
തന്റെ ആദ്യ ചിത്രമായ ആദിയിൽ ഒരു ഗാനം എഴുതി പാടിയിരുന്നു. അനിൽ ജോൺസൺ ഈണമിട്ട ഗാനം മികച്ച പ്രേക്ഷക പ്രതികരണമാണു നേടുന്നത്. ഈ പാട്ടാണ് വിഡിയോയിൽ പ്രണവ് പാടുന്നത്. ചിത്രത്തിലെ പാട്ടുകൾ മാത്രമല്ല, പ്രണവിന്റെ ആക്ഷനും ഏറെ ശ്രദ്ധേയമായി. ഗിത്താർ വായിക്കുന്ന വിഡിയോയും ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുകയാണ്.