നിത്യപ്രണയത്തിന്റെ ഭംഗിയിൽ മഞ്ജു വാര്യരും അനൂപ് മേനോനും !

ഈ ലോകത്തു ഏറ്റവും സുന്ദരമായ  പ്രണയാർദ്രമായ മുഖം നിലവിന്റേതാണ്. പ്രണയിനിയായി സ്വയമങ്ങു  മാറുക മാത്രമല്ല, ഭൂമിയിലേക്കു പൊഴിഞ്ഞു വീണു ഒരായിരം പ്രണയാർദ്ര ഹൃദയങ്ങളെ തീർക്കുകകയും അവരുടെ പ്രണയത്തിനു നിറപുഞ്ചിരിയോടെ സാക്ഷിയാകുകയും ചെയ്യുന്നു നിലാവ്. ആ നീലവെളിച്ചത്തിന്റെ വിശുദ്ധിയിൽ നിന്നാണ് അവരും പാടുന്നത്, പ്രണയിക്കുന്നത്. ആമിയിലെ പുതിയ ഗാനം മനസ്സിൽ വരച്ചിടുന്നത് ഈ ചിന്തകളാണ്. 

ആമിയിലെ ചാന്ദ് ഹോഗാ എന്ന ഈ പാട്ടിനെ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ഗാനങ്ങൾക്കു കാവ്യാത്മക ഭംഗി പകർന്ന രചയിതാവ് ഗുൽസാർ ആണ് പാട്ട്‌ രചിച്ചത്. തൗഫീഖ് ഖുറേഷിയുടെ സംഗീതത്തിൽ പാടിയത് ജാവേദ് അലിയും. 

നരവീണ മുടിയുള്ള മാധവിക്കുട്ടിയായി മഞ്ജു വാര്യരും അവരുടെ  കാമുകനായി അനൂപ് മേനോനും വേഷമിടുന്നു. പ്രണയം നിഴലിക്കുന്ന കണ്ണുകളും നോട്ടങ്ങളുമായി ആ പാട്ടിന്റെ ഭംഗിയെ വാക്കുകൾക്കു അതീതമാക്കുന്നു ഇരുവരും.