Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ലിപ്‌ലോക്കി'നെ പറ്റി 'തീവണ്ടി' നായികയോട് റിമി ടോമി; അത്യുഗ്രൻ മറുപടി

rimi-samyuktha

തരംഗം തന്നെയായിരുന്നു തീവണ്ടിയിലെ 'ജീവാംശമായി' എന്ന ഗാനം. ചിത്രം ഇറങ്ങുന്നതിനു മുൻപു തന്നെ ഗാനം ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിച്ചു. ഒപ്പം ഈ ഗാനരംഗത്തിൽ ടൊവീനോ തോമസിനൊപ്പം എത്തിയ സംയുക്ത മേനോനും. ചിത്രത്തിലെ ലിപ്‌ലോക് സീനിനെ പറ്റിയും ഗാനത്തെ പറ്റിയും പറയുകയാണ് സംയുക്ത മേനോൻ. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ ഗായിക സിത്താരയ്ക്കൊപ്പം അതിഥിയായി എത്തിയതായിരുന്നു സംയുക്ത മേനോൻ.

ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം റിമി ടോമിയും സിത്താരയും ചേർന്നു അതിമനോഹരമായി പാടി. ഗാനത്തിനിടെയുള്ള ഡയലോഗ് സംയുക്ത വേദിയിൽ പറഞ്ഞു. തുടർന്ന് ജീവാംശമായ് എന്ന ഗാനത്തിനു സിത്താരയുടെ നൃത്താവിഷ്കാരം. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപുതന്നെ ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഇടം നേടിയിരുന്നു. മൂന്നരക്കോടിയോളം പേർ നിലവിൽ ഗാനം കണ്ടു. 

ഗാനത്തിന്റെയും തീവണ്ടിയുടെയും വിശേഷങ്ങൾ പറയുന്നതിനിടെയാണ് സംയുക്തയോട് ടൊവീനോക്കൊപ്പമുള്ള ലിപ്‌ലോക് സീനിനെ പറ്റി റിമിയുടെ ചോദ്യം. എല്ലാവരും വിമർശിക്കുന്ന രീതിയിലാണ് ലിപ്‌ലോക്കിനെ പറ്റി ചോദിക്കാറുള്ളതെങ്കിലും എങ്ങനെ ഇത്ര മനോഹരമായി ലിപ്‌ലോക് ചെയ്യാൻ സാധിച്ചു എന്നായിരുന്നു റിമി ചോദിച്ചത്. അഴകുള്ളപെണ്ണിന്റെ ആദ്യ ചുംബനം എന്നായിരുന്നു മറുപടി. 

കുറെ ഏറെ സർപ്രൈസുകളുമായാണ് ഒന്നും ഒന്നും മൂന്നിന്റെ ക്രിസ്മസ് സ്പെഷ്യൽ എപിസോഡിൽ റിമി ടോമി എത്തുന്നത്. പരിപാടിയുടെ പൂർണരൂപം ഞായറാഴ്ച രാത്രി 9 മണിക്ക് മഴവില്‍ മനോരമയിൽ കാണാം.