Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചന്റെ മരണമാസ് ‘കുത്ത് ഡാൻസ്’: വിഡിയോ

kunchachko

കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന പുതിയ ചിത്രത്തിലെ ‘സാ രീ ഗാ മാ...’ എന്ന അടിപൊളി ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ചാക്കോച്ചന്റെ മരണമാസ് ഡാൻസാണ് പാട്ടിന്റെ ഹൈലൈറ്റ്. തമിഴ് സിനിമകളിലേതു പോലെ ചിത്രീകരിച്ചിരിക്കുന്ന ഡപ്പാംകൂത്ത് ഗാനം ആരാധകരെ ആവേശത്തിലാഴ്ത്താൻ പോന്നതാണ്.

ഏതൊരു യുവതാരത്തിന്റെ പ്രകടനത്തെയും കവച്ചു വയ്ക്കുന്നതാണ് പാട്ടിലെ ചാക്കോച്ചന്റെ നൃത്തം. രാഹുൽ രാജ് ഇൗണം നൽകിയിരിക്കുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. പാട്ടു പാടിയിരിക്കുന്നത് നിരഞ്ജ് സുരേഷ്.  

അദിതി രവിയാണ് ചിത്രത്തിലെ നായിക. അജു വർഗീസ്, ശാന്തി കൃഷ്ണ, ധർമജൻ ഇന്നസെന്റ്, സൗബിൻ സാഹിർ, സലിംകുമാർ, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 

പാട്ടിനു സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. ശ്രീജിത് വിജയൻ  എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കുടുംബചിത്രമാണിത്. ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.