Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദസ്സിനെ ഇളക്കി മറിക്കുന്ന പ്രകടനവുമായി ഭാവന: വിഡിയോ

വിവാഹശേഷം നടി ഭാവന ആദ്യമായി പങ്കെടുത്ത താരനിശയായിരുന്നു വനിത ഫിലിം അവാർ‌ഡ്സ് 2018. വർഷങ്ങൾക്കു ശേഷം താരം നടത്തുന്ന ഒരു തത്സമയ നൃത്തപ്രകടനവും താരനിശയിലുണ്ടായിരുന്നു. ഹണി ബീ 2 ഉൾപ്പടെയുള്ള ചിത്രങ്ങളിലെ പാട്ടുകൾക്കായാണ് താരം ചുവടു വച്ചത്. 

മിന്നിത്തിളങ്ങുന്ന ഒാറഞ്ച് നിറമുള്ള വേഷത്തിൽ ഒരു രാജകുമാരിയെ കണക്കാണ് ഭാവന വേദിയിലെത്തുന്നത്. ഹിന്ദി, മലയാളം ഗാനങ്ങൾക്കായി ചുവടു വച്ച താരത്തിന്റെ പ്രകടനത്തെ കാണികളും സഹപ്രവർത്തകരും പുകഴ്ത്തുകയാണ്. പരിപാടിക്കു തൊട്ടു മുൻപ് ഭാവനയുമായി അവതാരക നടത്തിയ സംഭാഷണത്തിൽ ഇത്തരം വേദികളെ താൻ കൈകാര്യം ചെയ്യുന്നതു എങ്ങനെയാണെന്നും താരം പറഞ്ഞിരുന്നു. 

വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു പെർഫോമൻസ് നടത്തുന്നതെന്നും പോസിറ്റീവാകാൻ ശ്രമിച്ചും പ്രാർഥിച്ചുമാണ് ഇത്തരം വേദികളെ നേരിടുന്നതെന്നും താരം പ്രകനടത്തിനു മുമ്പ് പറഞ്ഞിരുന്നു. ആരാധകർ നിറഞ്ഞ ആവേശത്തോടെയാണ് താരത്തിന്റെ പ്രകടനത്തെ വരവേറ്റത്. 

ജനുവരി 22–നായിരുന്നു ഭാവനയുടെ വിവാഹം. കന്നഡ നിർമാതാവായ നവീനെയാണ് നീണ്ട കാലത്തെ പ്രണയത്തിനു ശേഷം ഭാവന വിവാഹം ചെയ്തത്. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്നാണ് താരം അന്നു പറഞ്ഞത്. കന്നഡ സിനിമയായ ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രത്തിലാണ് ഭാവന ഇനി അഭിനയിക്കുക. ജിനു ജോസഫ് സംവിധാനം ചെയ്ത ആദം ജോണാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.