മമ്മൂട്ടിയുടെ മാമാങ്കത്തിനായി യേശുദാസിന്റെ പാട്ട്: റെക്കോർഡിങ് വിഡിയോ

മമ്മൂട്ടിയുടെ വമ്പൻ ചിത്രമായ മാമാങ്കത്തിനായി ഗാനഗന്ധർവ്വൻ യേശുദാസ് പാട്ടു പാടുന്നു. പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദൻ ഇൗണമിടുന്ന ഗാനമാണ് യേശുദാസ് പാടുന്നത്. യേശുദാസ് ഇൗ പാട്ടു പാടുന്ന വിഡിയോയും ജയചന്ദ്രൻ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ചിട്ടുണ്ട്. 

റഫീഖ് അഹമ്മദാണ് പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്. എന്നാൽ പാട്ടിന്റെ ഇൗണമോ വരികളോ സംബന്ധിച്ച് യാതൊരു സൂചനയും പുറത്തു വിട്ടിട്ടില്ല. യേശുദാസ് സ്റ്റുഡിയോയിലേക്കെത്തുന്നതും പാട്ടിന്റെ വരികളും ഇൗണവും മനസ്സിലാക്കുന്നതും തുടർന്ന് പാടുന്നതുമൊക്കെ വിഡിയോയിൽ കാണാം. അടുത്തിടെ ഇറങ്ങിയ പഞ്ചവർണ്ണതത്തയിലും യേശുദാസ് ജയചന്ദ്രൻ ഇൗണമിട്ട ഗാനം ആലപിച്ചിരുന്നു.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ആദ്യ ഷെഡ്യൂൾ പൂർത്തിയായ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുകയാണ്. വേണു കുന്നപ്പള്ളി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്.