മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ; വൻവരവേൽപ്; വിഡിയോ

sunny-leaone
SHARE

ആരാധകർ ഒട്ടേറെ തവണ ചോദിച്ച ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. ബോളിവുഡ് സൂപ്പർതാരം സണ്ണി ലിയോൺ ഇനി മലയാള സിനിമയുടെയും ഭാഗം. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോൺ എത്തുന്നത്. ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്ന ഗാനരംഗത്തിലടക്കം സണ്ണി ലിയോൺ എത്തുന്നുണ്ട്. 

ഗാനത്തിന്റെ ചിത്രീകരണത്തിനായി താരം കൊച്ചിയിലെത്തി. ആരാധകരും സിനിമയുടെ അണിയറ പ്രവർത്തകരും സണ്ണിക്ക് വൻ സ്വീകരണമാണു നൽകിയത്. ചിത്രത്തിന്റെ നിർമാതാവ് നെൽസൺ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ കേരളത്തിലേക്കു സ്വാഗതം ചെയ്തു. വിമാനത്താവളത്തിൽ നിന്നും പുറത്തേക്കെത്തുന്ന വിഡിയോ സോഷ്യൽ ലോകത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്സ് ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. ഒരേ സമയം മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA