പ്രേക്ഷകരെ വിസ്മയിപ്പിച്ച് പുതിയ ലുക്കിൽ നയൻസ്: വിഡിയോ

കാലങ്ങളായി തെന്നിന്ത്യയിലെ മിന്നും നായികയായി തിളങ്ങുന്ന നയൻതാരയുടെ പുതിയ ചിത്രമായ കൊളമാവ് കോകിലയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കല്യാണ വയസ്സ്’ എന്ന ഗാനത്തിൽ പ്രായക്കുറവുള്ള ലുക്കിൽ സുന്ദരിയായാണ് നയൻസ് എത്തുന്നത്.

അനിരുദ്ധ് രവിചന്ദർ ഇൗണമിട്ട് അദ്ദേഹം തന്നെ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ശിവകാർത്തികേയനാണ്. തമിഴിലെ മുൻനിര ഹാസ്യതാരമായ യോഗി ബാബുവും നയൻസിനൊപ്പം പാട്ടിന്റെ രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഉടൻ റിലീസിനെത്തും.