മോഹൻലാലിന്റെ പാട്ടിന് കാളിദാസന്റെ ഡാൻസ്: വിഡിയോ

‘മേൻ ഷായർ തോ നഹീൻ’ എന്ന അതിമധുരമായി മോഹൻലാൽ പാടി. എഴുപതുകളിലെ ഹിറ്റ് ഗാനം പാടാൻ അക്കാലത്തെ കോസ്റ്റ്യൂമിലെത്തിയ മോഹൻലാലിനു പിന്നിൽ ചുവടു വയ്കാൻ അതേ വേഷമണിഞ്ഞ് ജയറാമിന്റെ മകൻ കാളിദാസുമെത്തി. ഒരു സൂപ്പർ താരത്തിന്റെ പാട്ടിന് മറ്റൊരു മുൻനിര നായകന്റെ മകൻ ചുവടു വയ്ക്കുകയെന്ന അപൂർവരംഗത്തിന് അമ്മ മഴവില്ല് വേദി അങ്ങനെ സാക്ഷിയായി. 

എഴുപതുകളിലെ സൂപ്പർഹിറ്റ് ചിത്രമായ ബോബിയിലെ ‘മേൻ ഷായർ തോ നഹീൻ’ എന്ന ഗാനമാണ് മോഹൻലാൽ അമ്മ മഴവില്ല് വേദിയിൽ ആലപിച്ചത്. റിഷി കപൂറും ഡിംപിൾ കപാഡിയയും അഭിനയിച്ച ഗാനരംഗങ്ങൾ അതു പോലെ മനോഹരമാക്കിയത് കാളിദാസും സ്വാസികയും ചേർന്നാണ്. ലക്ഷ്മികാന്ത് പ്യാരേലാൽ ഇൗണമിട്ട ഇൗ ഗാനത്തിന്റെ വരികൾ രചിച്ചത് ആനന്ദ് ബക്ഷിയാണ്. ഹിന്ദി ഉച്ചാരണത്തിൽ ഒട്ടും പിശകു വരാതെ മോഹൻലാൽ മനോഹരമായി ഇൗ ഗാനം ആലപിച്ചു.

മോഹൻലാലിന്റെ ഡാൻസിനെക്കാൾ കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചത് അദ്ദേഹത്തിന്റെ ഇൗ ഗാനമാണെന്ന് സദസ്സിലെ പ്രതികരണങ്ങൾ തെളിയിക്കുന്നു. ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ഇൗ പാട്ട് ആളുകൾ സ്വീകരിച്ചത്.