Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഉലകനായകന്' മുന്നിൽ പാടി ആ ഗായകൻ; രാകേഷിന് സ്വപ്ന സാക്ഷാത്കാരം

kamalhasan-rakesh

വിശ്വരൂപത്തിലെ 'ഉനൈ കാണാമൽ' എന്ന് തുടങ്ങുന്ന ഗാനം കമൽഹാസന് മുന്നിൽ ആലപിച്ച് ഗായകൻ രാകേഷ് ഉണ്ണി. രാകേഷ് ഈ ഗാനം ആലപിക്കുന്നത് നേരത്തെ ഫെയ്സ്ബുക്കിൽ തരംഗമായിരുന്നു.  രാകേഷിന്റെ പാട്ട് വൈറലായതോടെ കമൽഹാസൻ പാട്ട് കേൾക്കാൻ വിളിച്ചതായി രാകേഷ് പറഞ്ഞു. തുടർന്നാണ് രാകേഷ് നേരിട്ടെത്തി കമൽഹാസനെ കണ്ട് ഗാനം പാടി കേൾപ്പിച്ചത്. ഗാനം കേട്ടശേഷം കമൽഹാസൻ രാകേഷിനെ അഭിനന്ദിക്കുകയും ചെയ്തു. 

സംഗീത സംവിധായകൻ ഗോപീ സുന്ദറാണ് രകേഷ് പാടുന്ന വിഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയതത്. ഇതോടെ ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് സുഹൃത്തുക്കൾ ഇയാളെ‌ കണ്ടെത്തുകയും ഫോൺ നമ്പ‍റുൾപ്പടെയുള്ള വിവരങ്ങൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 

ജോലിയ്ക്ക് ഇടയിലുള്ള ഇടവേളയിലാണ് ഇയാൾ പാട്ടു പാടിയത്. ‘എനിക്ക് ഇദ്ദേഹത്തെക്കൊണ്ട് എന്റെ പാട്ടു പാടിക്കണം. കൂട്ടുകാരെ ഇദ്ദേഹമാരെന്ന് കണ്ടു പിടിച്ചു തരുമോ’ എന്നാണ് അന്ന് വിഡിയോ ഷെയർ ചെയ്തു കൊണ്ട് സംഗീത സംവിധായകനായ ഗോപി സുന്ദർ കുറിച്ചത്. ഗോപി സുന്ദർ മാത്രമല്ല മറ്റു പ്രമുഖരായ ആളുകളും ഇൗ പാട്ട് ഷെയർ ചെയ്തിരുന്നു.