ദിലീപ് വേഗം മടങ്ങി വരണം; കാണാനെത്തിയതിൽ സന്തോഷം; മഞ്ജരി

ദിലീപും കാവ്യാ മാധവനും കാണാനെത്തിയതിലെ സന്തോഷം പങ്കുവച്ച് ഗായിക മഞ്ജരി. മഞ്ജരിയെ കാണാൻ ദിലീപും കാവ്യയും മുംബൈയിലെത്തുകയായിരുന്നു. മൂവരും ചേർന്നുള്ള ഫോട്ടോ മഞ്ജരി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ദിലീപും കാവ്യയും മുംബൈയിൽകാണാൻ വന്നതിൽ സന്തോഷമുണ്ട്. ദീർഘകാലത്തിന്  ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. എത്രയും പെട്ടന്ന് ദിലീപ് തിരിച്ചുവരണമെന്നും മഞ്ജരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

മഞ്ജരി പങ്കുവച്ച ചിത്രത്തിന് മികച്ച പിന്തുണയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. 'കട്ട സപ്പോർട്ട്' എന്നാണ് പലരും ചിത്രത്തിന് കമന്റിട്ടിരുന്നത്. 

ജയിൽ മോചിതനായ ശേഷം ദിലീപ് നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ഒരു ബന്ധുവിന്റെ വിവാഹത്തിന് കുടുംബ സമേതമെത്തിയതും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിനുശേഷമാണ് സുഹൃത്തുക്കളെ കാണാനായി  ദിലീപിന്റേയും കാവ്യയുടെയും മുംബൈ സന്ദർശനം.