Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്ക്മനം കവർന്ന് ഗോപീ സുന്ദർ

gopi-sundar

തെലുങ്കിന്റെ താളം മാറ്റിയെഴുതുകയാണ് സംഗീത സംവിധായകൻ ഗോപീ സുന്ദർ. റിലീസിനൊരുങ്ങുന്ന 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ 'ഇങ്കേം, ഇങ്കേം' എന്ന പ്രണയഗാനത്തിെൻറ ലിറിക്കൽ വിഡിയോ ജനശ്രദ്ധ നേടി

എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന ഗാനം. ആലാപനം സിദ്ധ് ശ്രീറാം. ആനന്ദ് ശ്രീറാമിന്റ വരികൾ. റൊമാന്റിക്-ക്ലാസിക് ചേരുവകളുള്ള ഗാനത്തിന് സിദ്ധ് ശ്രീറാമിന്റെ കർണാടക സംഗീതത്തിലെ പ്രാവിണ്യവും മാറ്റുയർത്തുന്നു. പ്രണയം കാമുകിയെ അറിയിക്കാനുള്ള ശ്രമവും സ്വപ്നങ്ങളുമാണ് ഗാനത്തിന്റെ പ്രമേയം.

റൊമാന്റിക് കോമിഡിയാണ് ചിത്രം. വിജയ് ദേവർകോണ്ട, രശ്മിക മന്ദനാ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15ന് തീയറ്ററുകളിലെത്തും. ബിഗ് സ്ക്രീനിൽ ചിത്രം വിജയം നേടുമെന്നാണ് വിലയിരുത്തൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.