കണ്ണേ...കണ്ണേ.. മനം മയക്കി 'മന്ദാരം'

ആസിഫ് അലി നായകനാകുന്ന മന്ദാരത്തിലെ ഗാനം പുറത്തിറങ്ങി. കണ്ണേ..കണ്ണേ...എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നേഹ വേണുഗോപാലും നിരഞ്ജ്  സുരേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷിന്റേതാണ് വരികൾ. മുജീബ് മജീദിന്റെ സംഗീതം. 

ചിത്രത്തിൽ അഞ്ച് വ്യത്യസ്ത ലുക്കിലാണ് ആസിഫ് അലി എത്തുന്നത്. വർഷ ബൊല്ലമ്മയാണ് ആസിഫിന്റെ നായിക. ഒരു പ്രണയം എങ്ങനെയാണ് ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതെന്നാണ് 'മന്ദാര'ത്തിന്റെ പ്രമേയം. സുഹൃത്തുക്കളും കുടുംബവും പ്രണയത്തിൽ ഇടപെടുന്നതെങ്ങനെയൊക്കെയാണെന്നും ചിത്രം പറയുന്നു. കൂടാതെ ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ കൂടിയാണ് 'മന്ദാരം'.

ആസിഫും വർഷയും ചേര്‍ന്നുള്ള പ്രണയഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററും ജനശ്രദ്ധ നേടിയിരുന്നു. വിജേഷ് വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം.