Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും അഹാനയും അനിയത്തിമാരും; തകർപ്പൻ ഡാൻസ്

ahana

തകര്‍പ്പൻ ഡാൻസുമായി വീണ്ടും എത്തിയിരിക്കുകയാണ് അഹാനയും സഹോദരിമാരും. ഇത്തവണ 'ധടകി'ലെ ഫാസ്റ്റ് നമ്പറുമായാണ് വരവ്. അഹാനയ്ക്കൊപ്പം സഹോദരിമാരായ ഇഷാനി, ദിയ, ഹന്‍സിക എന്നിവരും ചുവടുവെക്കുന്നുണ്ട്. ഇതാ ഞങ്ങളുടെ 'സിങ്കാത്' എന്നു പറഞ്ഞാണ് അഹാന ഡാൻസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 

മുൻപും അഹാനയും സഹോദരിമാരും ഇത്തരത്തിലുള്ള ഡാൻസുമായി എത്തിയിരുന്നു. വലിയ സ്വീകാര്യതയാണ് താരത്തിന്റെയും അനിയത്തിമാരുടെയും ഡാൻസിന് ലഭിക്കുന്നത്. ഗംഭീര പ്രകടനമെന്നാണ് ഡാൻസിന് പലരുടെയും കമന്റ്.  

ഇഷാനും ജാൻവിയും തകര്‍പ്പൻ ഡാൻസുമായി എത്തുന്ന ഗാനത്തിന് അവർക്കോപ്പം എത്തുന്ന ചുവടുവെപ്പുമായാണ് അഹാനയുടെയും സഹോദരിമാരുടെയും വരവ്. അഹാനയുടെയും സഹോദരിമാരുടെയും തകർപ്പൻ ഡാൻസ് വീണ്ടും വൈറലായിരിക്കുകയാണ്. അജയ് അതുലാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെതാണ് വരികൾ.