പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹം; അമ്മയുടെ വെളിപ്പെടുത്തൽ

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോൺസും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇരുവരും വിവാഹിതരാകാൻ പോകുകയാണോ? അങ്ങനെയെങ്കിൽ എന്നാണ് വിവാഹം? അങ്ങനെ നീളുന്നു സംശയങ്ങള്‍. ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്കാ ചോപ്രയുടെ അമ്മ മധു ചോപ്ര. 

പ്രിയങ്ക ചോപ്രയും നിക്ക് ജോണ്‍സും തമ്മിലുള്ള വിവാഹം എന്നാണെന്ന് ചോദിച്ചപ്പോൾ മധു ചോപ്രയുടെ മറുപടി ഇങ്ങനെയായിരുന്നു. ' നിങ്ങൾ കാര്യാമായാണോ ചോദിക്കുന്നത്. പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹത്തെ പറ്റി. നിങ്ങൾ  അവർ വിവാഹിതരാകുന്നു എന്നാണ് ചിന്തിക്കുന്നതെങ്കിൽ അങ്ങനെ തന്നെയാണ്. അവർ വിവാഹിതരാകുന്നില്ലെന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ ഞങ്ങളും അങ്ങനെയാണ് കരുതുന്നത്'. പക്ഷെ, കൃത്യമായ ഒരു മറുപടി നൽകാൻ മധു ചോപ്ര തയ്യാറായില്ല.

ഇന്ത്യയിൽ ഇരുവരുടെയും അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിറകെ ബ്രസീലിൽ നടന്ന നിക്ക് ജോൺസിന്റെ സംഗീത പരിപാടിയിൽ പ്രിയങ്ക പങ്കെടുത്ത ചിത്രങ്ങളും എത്തി. എന്നാല്‍, വിവാഹ വാർത്ത ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.