നിക്ക് സമ്മതിച്ചു; അവരെ ഞാൻ പ്രണയിക്കുന്നു

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോൺസും തമ്മിലുള്ള വിവാഹമാണ് ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇപ്പോൾ ആ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിക്ക് ജോൺസ്. തന്നെക്കാൾ പ്രായം കൂടുതലുള്ള സ്ത്രീകളെയാണ് പ്രണയിക്കാറുള്ളതെന്ന് നിക്ക് ജോൺസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒടുവിൽ പ്രണയിച്ച സ്ത്രീക്ക് 35 വയസുണ്ട്. വയസ് ഒരു അക്കം മാത്രമാണ്. അങ്ങനെ ഞാൻ പ്രണയിച്ച എല്ലാ സ്ത്രീകൾക്കും എന്നെക്കാള്‍ കൂടുതൽ പ്രായമുണ്ടെന്നും നിക്ക് ജോൺസ് പറഞ്ഞു. 

25 വയസാണ് നിക്ക് ജോൺസിന് പ്രായം. 35 വയസുണ്ട് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക്. നിക്കിന്റെ ഈ അഭിപ്രായം കൂടി വന്നതോടെ ഇരുവരും തമ്മിലുള്ള പ്രണയം ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. എന്നാൽ നിക്കുമായുള്ള പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ ഇതുവരെ സമയം കിട്ടിയില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 

കഴിഞ്ഞ വർഷം നടന്ന മിറ്റ് ഗാലെയിലാണ് പ്രിയങ്കയും നിക്കും കണ്ടു മുട്ടിയത്. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവെക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തു.