Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില്ലറ കളിയല്ല; ഒന്നാമനായി ആസിഫ് അലി

asifali

ആസിഫ് അലി നായനാകുന്ന ഇബ്‌ലിസിലെ ഗാനം യുട്യൂബ് ട്രന്റിങിൽ ഒന്നാമത്. ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരത്തോളം പേരാണ് റിലീസ് ചെയ്ത് ഒരു ദിവസത്തിനകം ഗാനം കണ്ടത്. മഡോണ സെബാസ്റ്റ്യനാണ് ആസിഫിന്റെ നായിക. തികച്ചും പുതമയുമായി എത്തുന്ന ഗാനമാണ് ' ഭൂംഭൂംഭൂം'.

ഡോൺ വിന്‍സന്റാണ് സംഗീതം ഒരുക്കിയത്. നരേഷ് അയ്യരാണ് ആലാപനം. മനു മഞ്ജിത്തിന്റെ വരികൾ. വ്യത്യസ്തമായ രൂപത്തിൽ കുസൃതിയുമായാണ് ആസിഫലി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ആസിഫിന്റെ അപ്പൂപ്പനായി എത്തുന്നത് ലാൽ ആണ്.

ആസിഫ് അലി തന്നെ നായകനായ അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന്റെ സംവിധായകൻ. മലയാളിക്ക് വേറിട്ടൊരു അനുഭവമായിരിക്കും ഇബ്‌ലിസ് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ അവകാശ വാദം.