അഹാനയ്ക്കൊപ്പം അച്ഛന്റെ തകർപ്പൻ ഡാൻസ്

അഹാനയ്ക്കും അനിയത്തിമാർക്കും ഒപ്പം ചുവടുവച്ച് അച്ഛൻ കൃഷ്ണകുമാർ. ധടകിലെ സിങ്കാത്ത് എന്ന ഗാനത്തിന് അഹാനയും അനിയത്തിമാരും ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഈ ഡാൻസിന്റെ പരിശീലന സമയത്താണ് അച്ഛൻ കൃഷ്ണകുമാർ മക്കള്‍ക്കൊപ്പം ചുവടു വയ്ക്കുന്നത്. 

സാധാരണ മക്കളാണ് തകർപ്പൻ ഡാൻസുമായി എത്താറുള്ളത്. എന്നാൽ ഇത്തവണ ഗംഭീരമായത് അച്ഛനാണ്. കൃഷ്ണകുമാർ നല്ല ഒരു അച്ഛനാണെന്നാണ് വിഡിയോക്ക് പലരുടെയും കമന്റുകൾ. 

ഇഷാനും ജാൻവിയും തകര്‍പ്പൻ ഡാൻസുമായി എത്തുന്ന ഗാനത്തിന് അവർക്കോപ്പം എത്തുന്ന ചുവടുവെപ്പുമായാണ് അഹാനയും സഹോദരിമാരും എത്തിയത്. ഏതായാലും മക്കള്‍ക്കൊപ്പം ഇപ്പോൾ അച്ഛന്റെ ഡാൻസും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.