Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മാണിക്യ മലർ' വേണ്ടിയിരുന്നില്ല: ഒമർ ലുലു

omerlulu-manikyamalar

'ഒരു അഡാർ ലൗവി'ലെ 'മാണിക്യ മലർ' എന്ന ഗാനം പിന്നീട് വേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി സംവിധായകൻ ഒമർ ലുലു. ഇത്രയും പ്രശ്നങ്ങൾ ആ ഗാനത്തിന് പിറകെ വരുമെന്ന് ചിന്തിച്ചിരുന്നില്ല. അഡാർ ലൗവിലെ ആ പാട്ടുകാരണം  കുറെ ടെൻഷൻ ഉണ്ടായിട്ടുണ്ട്. ജീവിതത്തിൽ നടക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ കാര്യത്തെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു ഒമർ ലുലുവിന്റെ മറുപടി. 

സംഗീതം എല്ലാവർക്കും ഇഷ്ടമാണ്. നല്ലപാട്ടുകൾ കേൾക്കുന്നതും ഇഷ്ടമാണ്. അത് ഒരു പ്രത്യേക ഗായകൻ എന്നില്ല. സോഷ്യൽ മീഡിയയിൽ നൽകിയ ലൈവിലെ ചോദ്യങ്ങൾക്കായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. 

മാണിക്യ മലർ എന്ന ഗാനം സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ഗാനം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. അതേസമയം, ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഗാനം സിനിമയിൽ നിന്നും പിൻവലിക്കുകയില്ലെന്നുമായിരുന്നു ഒമർ ലുലുവിന്റെ നിലപാട്. 

പഴയ മാപ്പിളപ്പാട്ടാണ് മാണിക്യമലർ. ഈ ഗാനം പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുകയായിരുന്നു ഒമർ ലുലു. പാട്ടിലെ കണ്ണിറുക്കൽ ആഗോളതലത്തിൽ ചർച്ചയായി. യുട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാളം ഗാനമായി മാണിക്യ മലർ.