Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവന്‍ മണിക്കായി പാടി അരിസ്റ്റോ സുരേഷ്

aristosureshmani

കലാഭവൻ മണിയുടെ ഓർമകൾ കോർത്തിണക്കിയ ഗാനവുമായി എത്തുകയാണ് അരിസ്റ്റോ സുരേഷ്. മണിയുടെ ഹിറ്റ് നാടന്‍ പാട്ടുകളുടെ പേരുകളും, സിനിമയുടെ പേരുകളും ചേർത്താണ്  ഈ മണി ഓർമപാട്ട്. 'ചാലക്കുടി ചന്തക്കോരം നടക്കുമ്പോൾ' എന്നു തുടങ്ങുന്നതാണ് ഗാനം

അരിസ്റ്റോ സുരേഷിന്റെതാണ് വരികൾ. ഗാനം പാടി അഭിനയിച്ചതും സുരേഷ് തന്നെ. റിനീഷ് അത്തോളിയുടെതാണ് സംഗീതം. കലാഭവൻ മണിയുടെ 'ഉമ്പായിക്കുച്ചാണ്ട്' ഈ ഗാനത്തിന്റെ സംഗീതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിച്ചേട്ടൻ തീരാ നഷ്ടമാണെന്നാണ് പലരുടെയും കമന്റുകള്‍. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഗാനം നിരവധി പേർ കണ്ടു.