Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓര്‍മകളിലേക്കൊരു മടക്കയാത്ര; വിജയ് യേശുദാസിന്റെ ഓണപ്പാട്ട്

vijayyesudas

ഓണം മലയാളിക്ക് എന്നും ഗൃഹാതുരമായ ഓര്‍മയാണ്. പ്രകൃതിയും മനുഷ്യനും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവം. ലോകത്തിന്റെ ഏതു കോണിലായാലും ഓണക്കാലത്തു നാട്ടിലെത്താന്‍ ഒരു നെട്ടോട്ടമാണ് മലയാളിക്ക്. കാരണം വഴിക്കണ്ണും നട്ട് ചിലർ കാത്തിരിക്കുന്നുണ്ടാകും. അങ്ങനെ കാത്തിരിപ്പിന്റെ സുഖമുള്ള ഒരു ഓണപ്പാട്ടുമായി എത്തുകയാണ് വിജയ് യേശുദാസ് ഇത്തവണ. 

'തിരുവോണത്തെന്നൽ' എന്ന ആൽബത്തിലെ കുളിരുരുമ്മുന്ന മനസിലുണ്ടേ.. എന്നു തുടങ്ങുന്നതാണു ഗാനം. മലയാളിയെ പോയകാലത്തിന്റെ ഓർമയിലേക്കു നയിക്കുന്നതാണ് ഗാനം. പ്രകൃതിയും പൂക്കളുമെല്ലാമായി മനോഹരമായ ദൃശ്യാവിഷ്കാരമാണു ഗാനത്തിന്റെ പ്രത്യേകത. 

ലുമുലാൽ മുല്ലശേരിയാണ് ഗാനം ചിട്ടപ്പെടുത്തിയത്. മികച്ച പ്രതികരണമാണ് ഗാനത്തിനു സമുഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.