ഞാനും ഒരു സ്ത്രീ; ഇത് നാളെ അസംബന്ധമാകാം: പ്രിയങ്ക ചോപ്ര

അമേരിക്കന്‍ ഗായകൻ നിക്ക് ജോൺസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രണയം ആരാധകര്‍ പാടി നടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സംബന്ധിച്ചു പല തരത്തിലുള്ള വാർത്തകളും വന്നുകഴിഞ്ഞു. കഴിഞ്ഞദിവസം ഇക്കാര്യത്തെ പറ്റി പ്രിയങ്കയോടു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ. 

ജീവിതത്തിൽ എല്ലാ കാര്യങ്ങളും എനിക്കു പരസ്യപ്പെടുത്താനാകില്ല. അത് എന്റെ സ്വകാര്യതയാണ്. എല്ലാം ഒന്നും പരസ്യപ്പെടുത്താനുള്ളതല്ല. എന്റെ ജീവിതത്തിന്റെ 90 ശതമാനവും പരസ്യമാണ് പത്തു ശതമാനം മാത്രമാണ് എന്റേതായി ഉള്ളത്. ഞാ‍നും ഒരു സ്ത്രീയാണ്. അതു മറ്റുള്ളവരോടു വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ഞാൻ ചിലപ്പോൾ തമാശയായാണ് കാണുന്നത്. ചിലപ്പോൾ വിഷമം തോന്നാറുണ്ട്. ഇന്നത്തെ വാർത്ത നാളെ ചിലപ്പോൾ അസംബന്ധമാകാമെന്നും പ്രിയങ്ക പറഞ്ഞു. 

നിക്ക് ജോൺസുമായുള്ള ബന്ധത്തെ പറ്റി ആദ്യമായാണ് പ്രിയങ്കയുടെ പ്രതികരണം. സൽമാൻ ഖാൻ ചിത്രം ഭാരതിൽ നിന്നും പ്രിയങ്ക പിൻമാറാനുണ്ടായ കാരണം വിവാഹ നിശ്ചയമാണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം