Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാടിന്റെ പാട്ടും താളവുമായി മമ്മൂട്ടി; ആദ്യഗാനം എത്തി

mammoottynew

മമ്മൂട്ടി നായകനാകുന്ന കുട്ടനാടൻ ബ്ലോഗിലെ ആദ്യഗാനം എത്തി. കുട്ടനാടിന്റെ എല്ലാ മനോഹാരിതയുമായാണ് 'ഏലേലമ്പടി ഏലേലോ' എന്ന ഗാനം എത്തുന്നത്. അഭിജിത്ത് കൊല്ലം, രഞ്ജിത്ത് ഉണ്ണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. നവാഗതനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീതം. ഷിൻസൺ പൂവത്തിങ്കലിന്റെതാണ് വരികൾ. 

ആദ്യഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകർ ഗാനം സ്വീകരിച്ചതിൽ വലിയ സന്തോഷം തോന്നുന്നു എന്നും ചിത്രത്തിന്റെ സംഗീത സംവിധായകനായ ശ്രീനാഥ് ശിവശങ്കരൻ പറഞ്ഞു. ചിത്രത്തിൽ അഞ്ചു ഗാനങ്ങളാണുള്ളത്. അഞ്ചുഗാനങ്ങളും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചെയ്തിരിക്കുന്നതെന്നും ശ്രീനാഥ് വ്യക്തമാക്കി. വള്ളംകളിയും ആഘോഷങ്ങളുമെല്ലാം ഗാനത്തിനു മാറ്റുകൂട്ടുന്നു. 

ഒരു ഗാനം ആലപിച്ചതു ചലച്ചിത്ര താരം ഉണ്ണി മുകുന്ദനാണ്. റിമിടോമി വിനീത് ശ്രീനിവാസൻ എന്നിവരും ഗാനം ആലപിച്ചിരിക്കുന്നു. ഓണത്തിനു 'ഒരു കുട്ടനാടൻ ബ്ലോഗ്' തീയറ്ററിലെത്തും