Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലാവു പോലെ ഒരു ഗാനവുമായി ശ്രേയയും കൗശികും

kausiksreya

അമിത് ചക്കാലയ്ക്ക്ൽ നായകനാകുന്ന 'വാരിക്കുഴിയിലെ കൊലപാതക'ത്തിലെ പുതിയ ഗാനം എത്തി. 'കന്നിവെയിൽ സന്ധ്യാ' എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ശ്രേയ ഘോഷാലും കൗശിക് മേനോനും ചേർന്നാണ്. മനോഹരമായ വരികളാണ് ഗാനത്തിന്റെ പ്രത്യേകത. മെജോ ജോസഫാണ് സംഗീതം. ഷോബിൻ കൊന്നങ്ങാടിന്റെതാണ് വരികൾ. 

ലാൽബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രത്തിലെ കളകാഞ്ചി എന്നു തുടങ്ങുന്ന ഗാനം നേരത്തെ എത്തിയിരുന്നു. അഞ്ജു ജോസഫ് വൈഷ്ണവ് ഗിരീഷ്, വിപിൻ സേവ്യർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. 

ദിലീഷ് പോത്തൻ, ലാൽ, നെടുമുടി വേണു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് വാരിക്കുഴിയിലെ കൊലപാതകം. 25 വര്‍ഷങ്ങൾക്കു ശേഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണ് ഗാനത്തിന്റെ ഇതിവൃത്തം. സെപ്തംബറിൽ ചിത്രം തീയറ്ററുകളിലെത്തും.