ഇത് ഗംഭീരം; ഗോപിസുന്ദറിന് അഭിനന്ദന പ്രവാഹം

തെലുങ്ക് ചിത്രം ഗീതാ ഗോവിന്ദത്തിലെ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയതോടെ സംഗീത സംവിധായകൻ ഗോപി സുന്ദിന് അഭിനന്ദന പ്രവാഹം. ആവർത്തിച്ചു കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഗാനമാണ് തെലുങ്ക് ചിത്രം ഗീതാഗോവിന്ദത്തിലേതെന്നു സംവിധായകൻ ഗൗതം മേനോൻ ട്വിറ്ററിൽ കുറിച്ചു. ഇതിൽ സംഗീത സംവിധായകൻ ഗോപി സുന്ദറിനെ അഭിനന്ദിക്കുന്നു.

ഗൗതം മേനോന്റെ ട്വീറ്റ് ഇങ്ങനെ. 'ആശ്ചര്യമെന്നു പറയട്ടെ. 'ഇങ്കേം ഇങ്കേം കാവലേ' എന്ന ഗാനം ആവർത്തിച്ചു കേൾക്കാൻ ആഗ്രഹിക്കുകയാണ് എന്റെ മനസ്. നിങ്ങളുടെ മനസിലെ വേദനകളെല്ലാം മറക്കാൻ ഈ ഗാനം ഉപകരിക്കും. ഗോപി സുന്ദർ ആനന്ദ് ശ്രീറാം, സിദ്ധ് ശ്രീറാം ഗംഭീരം!

നാലരക്കോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. മികച്ച പ്രതികരണമാണ് ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ചത്. വിജയ് ദേവർകൊണ്ട, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗീതാഗോവിന്ദം. പരശുറാം ആണ് ചിത്രത്തിന്റെ സംവിധാനം.