'നീ പ്രണയമോതും പെരെന്നോ', വീണ്ടും വരത്തൻ

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന 'വരത്തനി'ലെ പുതിയ ഗാനം എത്തി. 'നീ പ്രണയമോതും പേരെന്നോ' എന്ന ഗാനമാണ് എത്തിയത്. ശ്രീനാഥ് ഭാസിയും നസ്രിയ നസീമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. സുഷീൻ ശ്യാമിന്റെ സംഗീതം. 

ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തു വന്നത്. പ്രണയമാണ് പ്രമേയം. കഴിഞ്ഞ ദിവസം ചിത്രത്തിലെ 'പുതിയൊരു പാതയില്‍' എന്ന ഗാനത്തിന്റെ വിഡിയോ എത്തിയിരുന്നു. നസ്രിയ തന്നെയാണ് ഈ ഗാനവും ആലപിച്ചത്. മനോഹരമായ ദൃശ്യാവിഷ്കാരമാണ് ഈ ഗാനത്തിന്റെ പ്രത്യേകത. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം യുട്യൂബ് ട്രൻഡിങിൽ ഒന്നാമതെത്തി. 

പ്രേക്ഷക പ്രശംസ നേടിയ 'ഇയ്യോബിന്റെ പുസ്തക'ത്തിനു ശേഷം ഫഹദും അമൽ നീരദും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വരത്തൻ. ഓഗസ്റ്റ് 27നു ചിത്രം തീയറ്ററുകളിലെത്തും.