Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗരം ചുറ്റി പടയോട്ടം; പുതിയ ഗാനം

padayottam-new

ബിജു മേനോനും അനു സിത്താരയും പ്രധാന വേഷത്തിലെത്തുന്ന 'പടയോട്ട'ത്തിലെ ഗാനം എത്തി. 'മേലെ മേലെ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് താക്കരയാണ്. ഹരിനാരായണന്റെ വരികൾക്ക് പ്രശാന്ത് പിള്ളയുടെ സംഗീതം. 

തിരുവനന്തപുരം  നഗരവും നഗര ജിവിതവുമാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയും പാളയം പള്ളിയും ചാല കമ്പോളവുമെല്ലാം ഗാനരംഗങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. 

'ഒരായിരം കിനാക്കളാൽ' എന്ന ചിത്രത്തിനു ശേഷം ബിജു മേനോൻ നായകനാകുന്ന ചിത്രമാണ് 'പടയോട്ടം'. ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ബിജു മേനോൻ എത്തുന്നത്. ദിലീഷ് പോത്തൻ, സൈജു എസ് കുറുപ്പ്, ഹരീഷ് കണാരൻ, അനുശ്രീ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ റഫീഖ് ഇബ്രാഹീമാണ് ചിത്രത്തിന്റെ സംവിധാനം. ആഗസ്റ്റ് 17നു ചിത്രം തീയറ്ററുകളിലെത്തും.