Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകാന്തതയിൽ 'ഹൂ'വിലെ ഗാനം

sruthi

ഏകാന്തത പ്രമേയമാക്കി 'ഹൂ'വിലെ രണ്ടാമത്തെ ഗാനം എത്തി. കാടിനു നടുവിലെ ഒരു തടാകത്തിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീയുടെ മാനസിക സംഘർഷങ്ങളാണ് ഗാനത്തിന്റെ പ്രമേയം. മനോഹരമായ മെലഡിയായാണ് ഗാനം എത്തുന്നത്. 

മികച്ച ദൃശ്യങ്ങളാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രുതി മേനോൻ ആണ് ഗാനരംഗത്തിൽ എത്തുന്നത്. പേളി മാണിയുടെതാണ് വരികൾ. ശ്വേതാ പ്രസാദ് ആണ് ഗാനം ആലപിച്ചത്. മണികണ്ഠൻ അയ്യപ്പയും കതാർസീസുമാണ് സംഗീതം. 

കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നതാണു ദൃശ്യങ്ങള്‍. മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിൽ തീയറ്ററിലെത്തും