Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ ക്യാംപിൽ ജിമിക്കി കമ്മൽ; ശുഭപ്രതീക്ഷയുടെ ഡാൻസ്

jimikkikammal

ദുരിതാശ്വാസ ക്യാംപുകളിൽ ദുരിതം മാത്രമല്ല. അവിടെ കുറെയേറെ സന്തോഷങ്ങളുമുണ്ട്. ക്യാംപിൽ കുട്ടികളോടൊപ്പം 'ജിമിക്കി കമ്മലി'നു ചുവടുവെക്കുകയാണ് ഒരു ചേച്ചി. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ ക്യാംപിൽ നിന്നാണ് ഈ തകർപ്പൻ ഡാൻസ്. ചേരാനെല്ലൂർ സ്വദേശി ആസിയ ബീവിയാണ് ഈ വിഡിയോയിലെ താരം. 

ഏതായാലും ദുരിതാശ്വാസ ക്യാംപിലെ ഈ ഡാൻസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നമ്മൾ ഒരുമിച്ചു നിന്നു കേരളത്തെ തിരിച്ചു പിടിക്കും. വളരെ പ്രതീക്ഷ നൽകുന്നതാണ് ഈ രംഗം എന്ന കുറിപ്പോടെയാണ് വിഡിയോ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. 

'ജിമിക്കി കമ്മലി'നു ഈണമിട്ട സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഈ വിഡിയോ പങ്കുവച്ചു. 'ഒന്നും പറയാനില്ല. ഒരുപാട് സ്നേഹം' എന്ന കുറിപ്പോടെയാണ് ഷാൻ ഈ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാൻ റഹ്മാൻ അടക്കമുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമാണ്.