കാറ്റായും നദിയായും പ്രഭുദേവ; തകർപ്പൻ ഡാൻസ്

തകർപ്പൻ ഡാന്‍സുമായി പ്രഭുദേവയുടെ വോക്കൽ വിഡിയോ എത്തി. 'ലക്ഷ്മി'യിലെ വിഡിയോയാണ് എത്തിയത്. ചുടലമായ ചുവടുകളുമായാണ് വിഡിയോ എത്തുന്നത്. കുട്ടികള്‍ക്കൊപ്പമാണ് പ്രഭുദേവ വിഡിയോയിൽ ചുവടുവയ്ക്കുന്നത്.

അസാമാന്യമായ മെയ്‌വഴക്കവുമായാണ് കുട്ടികളും പ്രഭുദേവയ്ക്കൊപ്പം എത്തുന്നത്. മാധൻ കാർക്കിയുടെതാണ് വരികൾ. സാം സി എസിന്റെതാണ് സംഗീതം.  ഈ ചിത്രത്തിൽ ഒരു ഗാനം പാടിയതായും എന്നാൽ ഗാനമായി അതിനെ പറയാമോ എന്ന് അറിയില്ലെന്നും പ്രഭുദേവ നേരത്തെ പറഞ്ഞിരുന്നു. 

നൃത്തത്തിനു പ്രാധാന്യം നൽകുന്ന ചിത്രമാണ് 'ലക്ഷ്മി'. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. ദിത്യ ബാന്ദെ, കോവൈ സരള, ചാം, അക്ഷത് സിങ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം.