Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗന്ധർവൻമാർ മണ്ണിലിറങ്ങിയ സംഗീത രാവ്

mango

മഴവിൽ മനോരമയും റേഡിയോ മാംഗോയും ചേർന്നു സംഘടിപ്പിച്ച മഴവിൽ മാംഗോ മ്യൂസിക് അവാർഡ് ഓൺലൈനിലൂടെ സൗജന്യമായി ആസ്വദിക്കാം. മഴവിൽ മനോരമ ഡോട്ട്കോമിലൂടെ വിവിധ ഭാഗങ്ങളായാണ് പരിപാടി ടെലികാസ്റ്റ് ചെയ്യുക.

യേശുദാസ്, ശങ്കര്‍ മഹാദേവന്‍ , കെ.എസ്.ചിത്ര തുടങ്ങി ചലച്ചിത്രഗാന രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു അവാര്‍ഡ് നിശ. മോഹൻലാൽ, മഞ്ജു വാരിയർ എന്നിവരും ഗാനങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തി. 

പാട്ടും നൃത്തവും ഇഴചേര്‍ന്നതായിരുന്നു മഴവില്‍ മനോരമയും റേഡിയോ മാംഗോയും ചേര്‍ന്നൊരുക്കുന്ന മഴവില്‍ മാംഗോ മ്യൂസിക് അവാര്‍ഡ് നൈറ്റ്. അനു സിതാരയും അനുശ്രീയും നടാഷ ജോഷിയുമാണ് നൃത്തച്ചുവടുകളുമായെത്തുന്നത്.  രമ്യ നമ്പീശനും, അപര്‍ണ ബാലമുരളിയും നൃത്തവും പാട്ടുമായും. 

യേശുദാസ്, ശങ്കര്‍ മഹാദേവന്‍ , എം.ജി.ശ്രീകുമാര്‍ ‍, ചിത്ര, ഉഷ ഉതുപ്പ്, സുജാത, സ്റ്റീഫന്‍ ദേവസി, ഗോപി സുന്ദര്‍ , അല്‍ഫോണ്‍സ്, തുടങ്ങി മലയാള ചലച്ചിത്രഗാനരംഗത്തെ പ്രമുഖര്‍ അവാർഡ് നിശയിൽ പങ്കെടുത്തു.

മഴവില്‍ മാംഗോ മ്യൂസിക് അവാര്‍ഡ്സ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...