ഹൃദയം കവർന്ന് ബിജിബാലിന്റെ മകളുടെ ഗാനം

കേരളത്തിനായി ഗാനം ആലപിച്ചു സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ. പ്രളയദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്കു വേണ്ടിയാണു ദയ ബിജിപാലിന്റെ ആലാപനം.'പുഴയോടു മഴചേർന്നു' എന്നു തുടങ്ങുന്നതാണു ഗാനം. 

സന്തോഷ് വർമയുടെതാണു വരികൾ. ബിജിബാലിന്റെയാണു സംഗീതം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭവന നൽകണമെന്ന അഭ്യർഥനയോടെയാണു ഗാനം അവസാനിക്കുന്നത്. ബിജിബാലിന്റെ തന്നെ ബോധി സൈലൻറ് സ്‌കൈപ്പിന്റെ ലേബലിലാണ് ഗാനം എത്തുന്നത്. ജാതി മത ഭേദമില്ലാതെ നമ്മൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്ന കുറിപ്പോടെയാണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. 

ദയയുടെ 'ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ' എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. വെള്ളിമൂങ്ങ, ജിലേബി, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലും ദയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.