മഞ്ജുവിനു ചെറുതായി പിഴച്ചു; തിരുത്തി ചിത്ര

'ആയിരം കണ്ണുമായ്' എന്ന ഗാനവുമായി എത്തി സദസ്സിനെ കയ്യിലെടുത്ത് കെ.എസ്. ചിത്രയും മഞ്ജു വാര്യരും. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിലായിരുന്നു ഇരുവരും ഒരുമിച്ചു ഗാനം ആലപിച്ചത്. ഏറ്റുപാടിയും താളമിട്ടും ഇരുവരുടെയും ഗാനം സദസ്സ് സ്വീകരിച്ചു.

ഗാനം ആലപിക്കുന്നതിനിടയ്ക്ക് മഞ്ജുവിനു ചെറുതായി തെറ്റി. ഉടന്‍ തന്നെ ചിത്ര അതു തിരുത്തി. കുഞ്ഞനുജത്തി മഞ്ജുവിനൊപ്പം ഒരു ഗാനം ആലപിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നായിരുന്നു ആലാപനത്തിനു ശേഷം ചിത്രയുടെ പ്രതികരണം. ചിത്ര ചേച്ചിയോടൊപ്പം ഒരു ഗാനം പാടാൻ കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നു മഞ്ജുവും പറഞ്ഞു. 

1985ൽ പുറത്തിറങ്ങിയ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലേതാണു ഗാനം. ബിച്ചു തീരുമലയുടെ വരികള്‍ക്കു ജെറി അമൽദേവാണു സംഗീതം. അന്നു തൊട്ട് ഇന്നു വരെ സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ച ഗാനമാണ് ഇത്.  

സംഗീത രംഗത്തെയും അഭിനയ രംഗത്തെയും നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു മഴവിൽ മാംഗോ മ്യൂസിക് അവാർഡ്. മോഹൻലാൽ, എസ്.പി.ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, മഞ്ജു വാര്യർ, റിമി ടോമി എന്നിങ്ങനെ നിരവധി പ്രമുഖർ പുരസ്കാര വേദിയിൽ എത്തി.