സൂഫി ഗാനവുമായി ആസിഫ് അലി

ആസിഫ് അലി നായകനാകുന്ന 'മന്ദാര'ത്തിലെ സൂഫി ഗാനം എത്തി. കടലാഴം എന്നു തുടങ്ങുന്ന ഗാനം സൂഫി സംഗീതത്തിന്റെ താളത്തിലാണ് എത്തുന്നത്. കാർത്തിക്, സിയ ഉൽ ഹക്ക്, പിയുഷ് കപൂർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ഹിന്ദിയും മലയാളവും ഇടകലർന്നാണു ഗാനത്തിലെ വരികള്‍. വിനായക് ശശികുമാറും പിയുഷ് കപൂറും ചേർന്നാണു വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ഇപ്പോൾ എത്തിയത്. 

വർഷ ബൊല്ലമ്മയാണു ചിത്രത്തിലെ നായിക. വിജേഷ് വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രൻസ്, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, വിനീത് വിശ്വം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.