Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബി നൃത്തവുമായി നിക്കിന്റെ അമ്മ; കൂടെ ആടി മധു ചോപ്രയും

priyankanik-mother

നിക്ക് ജോനാസ് നല്ല ഗായകനാണെന്നും പ്രിയങ്ക ചേപ്ര നല്ല നടിയാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാൽ ഇരുവരുടെയും അമ്മമാർ ഡാൻസർമാരാണെന്ന് എത്രപേർക്കറിയാം? നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് ഇരുവരുടെയും അമ്മമാർ ഒരുമിച്ചു ചുവടുവച്ചത്. 

നിക്ക് ജോനാസിന്റെ അമ്മ ഡിനൈസ് ജോനാസ് ആണ് നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കൂടെ പ്രിയങ്കയുടെ അമ്മ മധു ചോപ്രയും ചുവടുവയ്ക്കുന്നതു കാണാം. 

പഞ്ചാബി ഗാനത്തിനൊത്താണ് ഇരുവരും ചുവടുവയ്ക്കുന്നത്. മധു ചോപ്ര ഡിനൈസിനു ചുവടുകൾ കാണിച്ചു കൊടുക്കുന്നതും വിഡിയോയിലുണ്ട്. രണ്ടാഴ്ച മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ബന്ധുക്കളും  അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 

2017ലെ മെറ്റ് ഗാലക്കിടെയാണ് അമേരിക്കൻ ഗായകൻ നിക്ക് ജോനാസും പ്രിയങ്കാ ചോപ്രയും പരിചയപ്പെടുന്നത്. പിന്നീട് നിരവധി ചടങ്ങുകളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തിരുന്നു.