സോഷ്യൽ മീഡിയ തിരയുന്നു; ഈ 'സ്നേഹ സ്വരൂപനെ'

ഇനി ഇവന്റെ മുന്നിൽ അവസരങ്ങളുടെയും നല്ല നാളുകളുടെയും വാതിൽ തുറക്കുന്ന ദിനങ്ങളാണെന്നു സോഷ്യൽ ലോകം ഒന്നടങ്കം ഉറപ്പിക്കുന്നു. രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ ലൈക്കും ഷെയറും കൊണ്ട് മൂടുകയാണ് ഇൗ മിടുക്കനെ. ഒരു തോർത്ത് മുണ്ട് ഉടുത്ത് അവൻ സ്നേഹസ്വരൂപനെ പറ്റി പാടുമ്പോൾ കേൾക്കുന്നവരുടെ മനസ്സും നിറയുന്നു.

'ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ' എന്ന ചിത്രത്തിലെ 'വാതില്‍ തുറക്കു നീ  കാലമേ, കണ്ടോട്ടേ സ്നേഹ സ്വരൂപനേ...' എന്ന ഗാനമാണ് ഇൗ കുഞ്ഞ് മനോഹരമായി ആലപിച്ചത്. ‘സംഗതിയൊന്നുമില്ലെങ്കിലെന്താ, ഇവന്റെ പാട്ട് കേൾക്കാൻ ബഹുകേമം’ എന്നാണ് സോഷ്യൽ ലോകത്തെ ചർച്ച. 

കാസർകോടുള്ള കുട്ടിയാണ് ഇവനെന്നാണു സമൂഹമാധ്യമങ്ങളിൽ ചിലരുടെ കമന്റ്. എന്നാൽ കൃത്യമായ വിവരം ലഭ്യമല്ല. യഥാർഥത്തിൽ ഇതുപോലെയുള്ള കുഞ്ഞുങ്ങളിലാണ് ദൈവത്തെ കാണുന്നതെന്നും പലരും കമന്റ് ചെയ്തു

വരികളിൽ വലിയ വ്യക്തത ഇല്ലെങ്കിലും കേൾക്കുന്നവരെ പിടിച്ചിരുത്തുന്ന ശക്തി അവന്റെ ശബ്ദത്തിനുണ്ട്. ഏതായാലും ഈ കുഞ്ഞിനു പിറകെയാണ് ഇപ്പോൾ കേരളം.