Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയപൂർവം വിശാലും കീർത്തിയും; പ്രണയാതുരം ഈ ഗാനം

keerthyvishal

വിശാലും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ‘സണ്ടക്കോഴി-2’വിലെ സോങ് ടീസർ എത്തി. 'കമ്പത്തുപൊണ്ണ്' എന്ന ഗാനത്തിന്റെ ടീസറാണു എത്തിയത്. യുവൻശങ്കർ രാജയാണ് സംഗീതവും ആലാപനവും. യഗതാശിയുടെതാണു വരികൾ. 

ചിത്രത്തിന്റെ സംഗീത സംവിധായകനായ യുവന്റെ പിറന്നാളിനോട് അനുബന്ധിച്ചാണു ടീസർ എത്തിയത്. പ്രണയാതുരമായ രംഗങ്ങളാണു ഗാനത്തിന്റെ പ്രത്യേകത. വിശാലിന്റെയും കീർത്തിയുടെയും കണ്ണുകളിലെ പ്രണയവും നൃത്തരംഗങ്ങളും ഗാനത്തിനു മാറ്റുകൂട്ടുന്നുണ്ട്. 

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണു സണ്ടക്കോഴി-2. 2005 ൽ പുറത്തിറങ്ങിയ ‘സണ്ടക്കോഴി’യുടെ രണ്ടാംപതിപ്പാണു ചിത്രം. ചിത്രത്തിൽ രണ്ടു കഥാപാത്രങ്ങളായാണു വിശാൽ എത്തുക. വരലക്ഷ്മി, രാജ്‌കിരണ്‍, സൂരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എൻ. ലിങ്കുസ്വാമിയാണ് ‘സണ്ടക്കോഴി-2’വിന്റെ സംവിധാനം. ഒക്ടോബറില്‍ ചിത്രം തിയറ്ററുകളിലെത്തും.