അവതരണ മികവില്‍ രാവേ; ഗാനം ശ്രദ്ധേയം

അവതരണ മികവിലെ വ്യത്യസ്തയിൽ പ്രേക്ഷക പ്രശംസ നേടി 'രാവേ' എന്ന സംഗീത ആൽബം. സംവിധായകൻ ബാലുകിരിയത്തിന്റെ മകൻ ഭരത് കിരിയത്തും കാർത്തിക് ഹരികുമാറും ചേർന്നാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. സഫീർ വി ജബ്ബാറും ജുബൈർ മുഹമ്മദും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ദിനു മോഹന്റെ വരികൾക്കു ജുബൈർ മുഹമ്മദാണു സംഗീതം.

പുതിയ തലമുറയുടെ പ്രണയമാണു ഗാനത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം നിരവധിപേർ കണ്ടു. 'ഭരത്തിന്റെ ചിത്രീകരണം മനോഹരം' എന്നാണു പലരുടെയും കമന്റുകള്‍. ജുബൈറിന്റെ  സംഗീതത്തെയും സഫീറിന്റെ ആലാപന മികവിനെയും ചിലർ അഭിനന്ദിക്കുന്നു. 

മുറാകിബ് കെ.എം, അനു അധികാരി എന്നിവാരാണു ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ലക്ഷ്മി കിരിയത്തും കാർത്തിക് ഹരികുമാറും ചേർന്നാണു നിർമാണം.