ശ്രേയയും കൗശികും പാടി; ഗ്രാമഭംഗിയിൽ മനോഹര പ്രണയഗാനം

പുതുമുഖ താരങ്ങളെ അണിനിരത്തി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതക’ത്തിലെ കന്നിവെയിൽ എന്ന ഗാനത്തിന്റെ വിഡിയോ എത്തി.  ശ്രേയ ഘോഷാലും കൗശിക് മേനോനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഷോബിൻ കുന്നങ്ങാടിന്റെ വരികൾക്കു മെജോ ജോസഫ് സംഗീതം നൽകിയിരിക്കുന്നു. 

മനോഹരമായ പ്രണയഗാനമാണ് കന്നിവെയിൽ. ഗ്രാമീണ ഭംഗി നിറയുന്ന ഫ്രെയിമുകൾ ഗാനത്തിനു മാറ്റുകൂട്ടുന്നു. പുതുമുഖ താരം അമിത് ചക്കാലക്കലാണു ചിത്രത്തിലെ നായകൻ. നെടുമുടി വേണു, ലാല്‍, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 25 വർഷത്തിനു ശേഷം കീരവാണി ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന കളകാഞ്ചി എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു

ഒരു തുരുത്തിലെ കൊലപാതകവും  തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് വാരിക്കുഴിയിലെ കൊലപാതകം പറയുന്നത്. ഈ മാസം ചിത്രം തിയറ്ററുകളിലെത്തും.