Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവന്‍ മണിയെ ഓർമിപ്പിക്കും ഈ ഗാനം

chalakkudikkaran

കലാഭവൻമണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ പുതിയ ഗാനം എത്തി. 'ചാലക്കുടിക്കരാൻ ചങ്ങാതി' എന്ന ഗാനമാണ് എത്തിയത്. ബി.കെ. ഹരിനാരായണന്റെ വരികൾക്കു ബിജിബാൽ ആണ് ഈണം നൽകിയത്. പ്രശാന്ത് പുതുകരി, സംഗീത എന്നിവര്‍ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവന്നത്. രാജാമണിയാണു ചിത്രത്തിൽ കലാഭവൻമണിയായി വേഷമിടുന്നത്. കലാഭവൻ മണിയുടെ ജീവിതത്തില്‍ സംഭവിച്ച ഉയർച്ചകളുടെയും താഴ്ചകളുടെയും കഥപറയുന്ന ചിത്രമാണു ചാലക്കുടിക്കാരൻ ചങ്ങാതി. 

സലീംകുമാർ, ജനാർദ്ദനൻ, ശിവജി ഗുരുവായൂർ, കോടട്യം നസീർ, ധർമജൻ, വിഷ്ണു, ജോജു ജോർജ്, ടിനി ടോം, കൊച്ചു പ്രേമൻ, ശ്രീകുമാർ, കലാഭവൻ സിനോജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിനയനാണു ചിത്രത്തിന്റെ സംവിധാനം.